തിരുവനന്തപുരം: എപി അബൂബക്കര്‍ മുസ്ലിയാരുടെ ഫ്ലൈറ്റ് ചാർട്ടർ ചെയ്യുന്നുണ്ടോ എന്ന് നോക്കണേ...
പ്രവാസി മലയാളിയോട് അവിടെ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ പുറപ്പെടുന്ന കാര്യമന്വേഷിച്ച മന്ത്രി കെടി ജലീലി(KT Jaleel)ന്റെ വാക്കുകളാണിത്. വളാഞ്ചേരി സ്വദേശിയും ഖത്തര്‍ പ്രവാസിയുമായ ശ്രീജിത്തുമായി മന്ത്രി നടത്തിയ ഫോണ്‍ സംഭാഷണ൦ പുറത്തായതോടെയാണ് വിവാദം ഉടലെടുത്തത്.
ഫോണില്‍ വിളിച്ച് ശ്രീജിത്തിനോട് അങ്ങോട്ട് ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യമന്വേഷിച്ച ജലീലിനെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസുകാര്‍ ട്രോളുകയാണ്. സര്‍ക്കാരിന്റെയും മന്ത്രിയുടെയും പിടിപ്പുക്കേടാണിതെന്നും പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അവര്‍ക്കൊന്നും ചെയ്യാനായില്ലെന്ന് തെളിഞ്ഞെന്നുമാണ് കോണ്‍ഗ്രസുകാരുടെ പരിഹാസം.
ടിക് ടോക്കില്‍ നിന്നും ചൈനക്കാര്‍ 'ഔട്ട്'; പുതിയ അടവുമായി കമ്പനി
എന്നാല്‍, തന്റെ നാട്ടുകാരനെ വിളിച്ചു നടത്തിയ കുശലാന്വേഷണമാണതെന്നാണ് മന്ത്രി നല്കുന്ന വിശദീകരണം. ഖത്തറിലെ ഫ്ലൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്നത് ആരൊക്കെയാണ് എന്ന മന്ത്രിയുടെ ചോദ്യത്തിന് എംബസ്സി മുഖേനയാണെന്നു ശ്രീജിത്ത് മറുപടി നല്കുന്നു.
പിന്നാലെ എപി അബൂബക്കര്‍ മുസ്ലിയാരുടെ വിഭാഗക്കാര്‍ ഫ്ലൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടോയെന്ന് നോക്കണേയെന്നും ഉണ്ടെങ്കില്‍ തന്നെ അറിയിക്കണമെന്നും മന്ത്രി പറയുന്നു.
അങ്ങനെ ചാര്‍ട്ടേഡ് വിമാനമുണ്ടെങ്കില്‍ നമ്മുടെ നാട്ടുകാരെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയും ശ്രീജിത്തും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതോടെ സമൂഹ മാധ്യമങ്ങളില്‍ മന്ത്രിയ്ക്കെതിരെ ട്രോളുകള്‍ നിറഞ്ഞു.
15 ദിവസത്തിനുള്ളില്‍ കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കണം -സുപ്രീം കോടതി
എന്നാല്‍, ഇതൊന്നും കാര്യമായെടുക്കുന്നില്ലെന്നും നാട്ടുക്കാരനായ ശ്രീജിത്തിനെ അഭിനന്ദിക്കനാണ് വിളിച്ചതെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ഫ്ലൈറ്റ് വല്ലതും ചാര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് അന്വേഷിച്ചുവെന്നും സാധാരണ നമ്മള് സംസാരിക്കുമ്പോള്‍ അങ്ങനെ എന്തേലും ഒക്കെ സംസാരിക്കണ്ടേയെന്നും മന്ത്രി ചോദിക്കുന്നു.
ഇവിടെ നിന്നും ലെറ്റര്‍ പാഡില്‍ എഴുതി കൊടുത്താല്‍ മന്ത്രി എന്ന നിലയില്‍ ആളെ കൊണ്ടുവരാന്‍ പറ്റുമോ എന്നും അങ്ങനെ ആര്‍ക്കാണ് പറ്റുകയെന്നും മന്ത്രി ചോദിക്കുന്നു.
കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ മടങ്ങിയത് 3793 പേരാണ്. 110 കുട്ടികള്‍ ഉള്‍പ്പടെയാണിത്.
ജൂണ്‍ ഒന്ന് മുതല്‍ 10 വരെ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് വന്നത് 8 വിമാനങ്ങളാണ്. ജൂണ്‍ 30നകം 27 വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. വന്ദേ ഭാരത് മിഷന്റെ (Vande Bharat Mission) ഭാഗമായി ഖത്തറില്‍ നിന്നുള്ള മൂന്നാം ഘട്ട സര്‍വീസ് ജൂണ്‍ 24 മുതലാണ് ആരംഭിക്കുക.